Thursday, 21 November 2013

Mulkireedam - Kathanaadham - malluvision മുൾകിരീടം ചെറു കഥാ ശബ്ദാവിഷ്കരണം ഫേസ് ബുക്കിൽ പുതിയ ചരിത്രം സൃഷ്ടിക്കുന്നു.








റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ആറായിരത്തിൽ കൂടുതൽ വീവെർസ് നെഞ്ചിലേറ്റി വരവേറ്റ ഒരു എളിയ കലോപഹാരം. പരസ്പരം കണ്ടിട്ടില്ലാത്ത വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള ആറിലധികം മലയാളികളുടെ ഓണ്ലൈൻ കൂട്ടായ്മയിൽ അണിയിച്ചു ഒരുക്കപ്പെട്ട ഈ കലാ വിരുന്നു ആസ്വദിക്കുമ്പോൾ നിങ്ങളും ഈ ഓണ്ലൈൻ ചരിത്ര വിജയത്തിന്റെ ഭാഗമാകുന്നു. ഈ അവസരം നഷ്ടപെടുത്താതെ കേൾക്കുക, വിലയിരുത്തുക, വിമർശനങ്ങൾ പങ്കു വയ്ക്കുക. 

മുൾകിരീടം - ബാലുവിന്റെയും മീരയുടെയും സംഭവ ബഹുലമായ ജീവിതത്തിൽ മൊട്ടിടുന്ന വ്യത്യസ്തമായ ഒരു പ്രണയകഥ. ജീവിതത്തിന്റെ പച്ചയായ യാഥാർത്യങ്ങൾ വരച്ചു കാട്ടുന്ന മനസുരുക്കുന്ന കഥ. നഷ്ടപെട്ടുപോയ പ്രണയിനിയെ തേടി അലയുന്ന ബാലുവിന്റെ നൊമ്പരത്തിന്റെ കഥ. ജീവനു തുല്യം സ്നേഹിക്കുന്നവനു ജീവിതം അർപ്പിക്കാൻ ആവാതെ നിസ്സഹായയായി ജീവിത വീഥിയിൽ നില്ക്കുന്ന ഒരു പെണ്ണിന്റെ കഥ. ഈ പ്രണയം സഫലമാകുമോ, ബാലുവും മീരയും ഒന്നു ചേരുമോ? കേൾക്കുക, വിലയിരുത്തുക, നിങ്ങളുടെ ഓരോ വാക്കും ഈ ചരിത്ര വിജയത്തിന്റെ സാക്ഷിയാകും.. മുൾകിരീടം ..

No comments:

Post a Comment