Sunday, 22 July 2012

ഇരട്ടക്കുട്ടികളുണ്ടാകാന് ഭക്ഷണം

ഇരട്ടക്കുട്ടികളെ വേണമെന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചിലരെങ്കിലും കാണും. വന്ധ്യതാചികിത്സക്കു വിധേയമാകുന്നവരില് ഇരട്ടക്കുട്ടികളുണ്ടാകാന് എളുപ്പമാണ്. എന്നാല് സാധാരണ രീതിയില് ഇതിന് അല്പം ബുദ്ധിമുട്ടും.


ഇരട്ടപ്പഴം കഴിച്ചാല് ഇരട്ടക്കുട്ടികളാകുമെന്ന് ചിലയിടങ്ങളിലെങ്കിലും പഴമക്കാര് പറയും. ഇതില് എത്രത്തോളം വാസ്തവമുണ്ടെന്നറിയില്ലെങ്കിലും ചില ഭക്ഷണങ്ങള് ഇരട്ടക്കുട്ടികളുണ്ടാകാന് സഹായിക്കും.

ചേന ഇത്തരത്തില് പെട്ട ഒരു ഭക്ഷണവസ്തുവാണ്. നൈജീരിയയിലെ യറൂബ എന്ന വിഭാഗത്തില് ധാരാളം ഇരട്ടക്കുട്ടികളുള്ളതായി കണ്ടെത്തി. ഇതിനു പിന്നിലെ ശാസ്ത്രസത്യമെത്തിച്ചത് ചേനയിലേക്കാണ്. ഇവര് ഭക്ഷണത്തില് ചേന പ്രധാനമായും ഉപയോഗിക്കുന്നവരാണ്. ചേനയിലെ ഫൈറ്റോ ഈസ്ട്രജനുകളും പ്രൊജസ്ട്രോണും ഹൈപ്പര് ഓവുലേഷന് വഴിയൊരുക്കും. ഇത് ഒന്നില് കൂടുതല് അണ്ഡോല്പാദത്തിനും ഇരട്ടക്കുട്ടികള്ക്കും കാരണമാകും.

പാലുല്പന്നങ്ങളും ഇരട്ടക്കുട്ടികളുണ്ടാകാന് കാരണമാകും. ഇവയിലെ കാല്സ്യം എല്ലിന് മാത്രമല്ലാ, പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. പാലുല്പന്നങ്ങള് കഴിയ്ക്കുന്ന സ്ത്രീകളില് ഇരട്ടക്കുട്ടികളുണ്ടാകാനുള്ള സാധ്യത ഇത് കഴിയ്ക്കാത്തവരേക്കാള് അഞ്ചിരട്ടി കൂടുതലാണെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഇരട്ടക്കുട്ടികളുണ്ടാക്കാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നുണ്ട്. ചീര, ബീന്സ്, ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാം ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇരട്ടക്കുട്ടികളുണ്ടാകാന് മാത്രമല്ലാ, ഗര്ഭധാരണശേഷി വര്ദ്ധിപ്പിക്കാനും ഇത്തരം ഭക്ഷണങ്ങള്ക്ക് കഴിയും.

കോംപ്ലക്സ് കാര്ബോഹൈഡ്രേറ്റുകളും ഇരട്ടക്കുട്ടികളുണ്ടാകാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു. ഇവ ഓവുലേഷന് ശക്തിപ്പെടുത്തും. കുട്ടികളിലെ നാഡീസംബന്ധമായ പ്രശ്നങ്ങള് വരാതിരിക്കാനും ഇത് നല്ലതാണ്.

പച്ചക്കറികള്, തവിടു കളയാത്ത ധാന്യങ്ങള്, ബീന്സ് എന്നിവ കാര്ബോഹൈഡ്രേറ്റുകള് അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.

No comments:

Post a Comment